Connect with us

Gulf

ഡോ. ആസാദ് മൂപ്പന് അംഗത്വം

Published

|

Last Updated

ദുബൈ: വൈറല്‍ രോഗങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന വൈറസ് ഗവേഷകരുടെ കൂട്ടായ്മയായ ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കിന്റെ (ജി.വി.എന്‍) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് ഡോ. ആസാദ് മൂപ്പനെ തെരഞ്ഞെടുത്തു.
ജി വി എന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മരണകാരണമാകുന്ന അസുഖങ്ങള്‍ക്കെതിരെ ആഗോള ജാഗ്രത സൃഷ്ടിക്കാന്‍ പൊതു-സ്വകാര്യ ആരോഗ്യ മേഖലകള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി ഹോസ്പിറ്റലുകളും മെഡിക്കല്‍ സെന്ററുകളും ഫാര്‍മസികളും ഡയഗ്നോസ്റ്റിക് – സ്‌പെഷ്യാലിറ്റി സെന്ററുകളുമടക്കം 200-ലധികം യൂണിറ്റുകളുള്ള അസ്റ്റര്‍ ഡി എം ഹെല്‍ത്‌കെയറിന്റെ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമാണ് ഡോ. ആസാദ് മൂപ്പന്‍.

Latest