Connect with us

Gulf

ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം ശ്രദ്ധേയം

Published

|

Last Updated

അസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ പവലിയന്‍ യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: അറബ് ഹെല്‍തില്‍ അസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍, വി പി എസ് ഹെല്‍ത് കെയര്‍, ഷാര്‍ജയിലെ കെ ഇ എഫ്, അബുദാബിയിലെ എന്‍ എം സി തുടങ്ങിയ സ്ഥാപനങ്ങളുടെ പവലിയനുകള്‍ ശ്രദ്ധേയം. ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് പ്ലാറ്റിനം സ്‌പോണ്‍സര്‍ കൂടിയാണ്. കൂറ്റന്‍ പവലിയനാണ് ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലയാളിയായ ഫൈസല്‍ കൊട്ടക്കോളന്റെ ഉടമസ്ഥതയിലുള്ള കെ ഇ എഫ് ആസ്‌ത്രേലിയയിലെ താഹിപ്പിയുമായി ചേര്‍ന്ന് പുതിയ കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടെ ഡിസൈന്‍ സ്റ്റുഡിയോയുടെ പവലിയനാണ് അറബ് ഹെല്‍തിലുള്ളത്. ആശുപത്രി നിര്‍മാണത്തിന് വേണ്ട സാമഗ്രികള്‍ നിര്‍മിച്ച് നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു. അറബ് ഹെല്‍തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ വലിയ പങ്കാളിത്തമാണ് ഇത്തവണ എന്‍ എം സിക്കുള്ളതെന്ന് സി ഇ ഒ ഡോ. ബി ആര്‍ ഷെട്ടി പറഞ്ഞു. മന്ത്രിമാരും യു എ ഇ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാമും പവലിയനുകള്‍ സന്ദര്‍ശിച്ചു.

Latest