Connect with us

National

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി ജീവപര്യന്തം തടവായി കുറച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ്, ജസ്റ്റിസ് പി കെ എസ് ബഗേല്‍ എന്നിവിരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. വധശിക്ഷയെ ചോദ്യം ചെയ്ത് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്‌സ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സമാനമായ ആവശ്യം ഉന്നയിച്ച് സുരീന്ദര്‍ കോലി നേരത്തെ ഹരജി നല്‍കിയിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു.

2005-2006 കാലയളവില്‍ തന്റെ തൊഴിലുടമയായ മോനിന്ദര്‍ സിംഗിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലാണ് സുരീന്ദര്‍ കോലി അറസ്റ്റിലായത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ആറ് കുട്ടികളെയും 20 വയസ്സായ ഒരു സ്ത്രീയേയും ബലാത്സംഗം ചെയ്ത് കൊന്നതായി ഇയാള്‍ സമ്മതിച്ചിരുന്നു. 2009ലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2014 ജൂലെെ 21ന് രാഷ്ട്രപതി കോലിയുടെ ദയാഹരജി തള്ളി. തുടര്‍ന്ന് 2014 സെപ്തംബര്‍ രണ്ടിന് വിചാരണക്കോടതി സുരീന്ദര്‍ കോലിക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചു. സെപ്തംബര്‍ 12ന് വധശിക്ഷ നടപ്പാക്കാന്‍ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ സുപ്രീം കോടതി വധശിക്ഷ സ്റ്റേ ചെയ്തു.  വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ റിവ്യൂ ഹരജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സുപ്രീംകോടതിയുടെ മുന്‍ ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

 

---- facebook comment plugin here -----

Latest