Connect with us

National

മതനിരപേക്ഷം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് മാറ്റണം: ശിവസേന

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതനിരപേക്ഷം എന്ന വാക്ക് എടുത്ത് കളയണമെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ശിവസേന. പാര്‍ട്ടി വക്താവ് സഞ്ജയ് റൗത്താണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പരസ്യത്തില്‍ പശ്ചാത്തല ചിത്രമായി നല്‍കിയ ഭരണഘടനയുടെ മുഖപേജില്‍ മതനിരപേക്ഷത, സ്ഥിതി സമത്വം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഇത് വിവാദമായതിന് പിന്നാലെയാണ് ശിവസേന പുതിയ ആവശ്യവുമായി എത്തിയത്.

ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരമാണ്. മറ്റു മതസ്ഥര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെങ്കിലും ഹൈന്ദവര്‍ക്കായിരിക്കണം ആധിപത്യം. ഇന്ത്യ ഹിന്ദുക്കള്‍ക്കായും പാക്കിസ്ഥാന്‍ മുസ്ലിംകള്‍ക്കായും സൃഷ്ടിച്ച രാജ്യമാണെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

അതിനിടെ, പരസ്യത്തില്‍ മതനിരപേക്ഷതയും സ്ഥിതി സമത്വവും അപ്രത്യക്ഷമായതിന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. ഭരണഘടനാ ഭേദഗതിക്ക് മുമ്പുള്ള ആമുഖമാണ് പരസ്യത്തില്‍ ഉപയോഗിച്ചത് എന്നാണ് കേന്ദ്ര മന്ത്രി രാജ് വര്‍ധന്‍ റാത്തോഡിന്റെ വിശദീകരണം.

---- facebook comment plugin here -----

Latest