Connect with us

Gulf

വീട്ടില്‍ അനധികൃതമായി വളര്‍ത്തിയ ചെന്നായ്ക്കളെ പിടികൂടി

Published

|

Last Updated

ഷാര്‍ജ: ജനവാസ പ്രദേശത്തെ ഒരു വീട്ടില്‍ അനധികൃതമായി വളര്‍ത്തുകയായിരുന്ന നാല് ചെന്നായ്ക്കളെ പരിസ്ഥിതി വിഭാഗം പിടികൂടി. ഷാര്‍ജയിലെ സബ്ഖ പ്രദേശത്തെ ഒരു വീട്ടിലാണ് ഇവയെ അനധികൃതമായി വളര്‍ത്തിയിരുന്നത്.
വന്യ മൃഗങ്ങളെ അനധികൃതമായി വളര്‍ത്തുന്നത് നിരോധിച്ചുകൊണ്ടുള്ള സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ 2014ലെ ഉത്തരവ് പ്രകാരമാണ് ചെന്നായ്ക്കളെ പിടികൂടിയത്. പരിസരവാസികളില്‍ നിന്ന് നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഷാര്‍ജ പോലീസ്, നഗരസഭ എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് സബ്കയിലെ വീട്ടില്‍ ചെന്നായ്ക്കളെ കണ്ടെത്തിയത്.
അനുമതിയുള്ള പൊതുവായതോ സ്വകാര്യമായതോ ആയ മൃഗശാലകള്‍, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവക്കല്ലാതെ വന്യമൃഗങ്ങളെ വളര്‍ത്തുന്നത് നിയമ ലംഘനമാണ്. ഒരു ലക്ഷം ദിര്‍ഹമാണ് നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ. അധികൃതരില്‍ നിന്ന് രേഖാമൂലമുള്ള അനുമതിയും വന്യമൃഗങ്ങളുടെ ജീവിത രീതിക്കിണങ്ങിയ സാഹചര്യങ്ങളും ഒരുക്കിയ സ്വകാര്യ വ്യക്തികള്‍ക്കും ഇത്തരം മൃഗങ്ങളെ വളര്‍ത്താം.

---- facebook comment plugin here -----

Latest