Connect with us

Gulf

ആശുപത്രികള്‍ക്ക് നക്ഷത്ര പദവി നല്‍കും

Published

|

Last Updated

ദുബൈ: ഹോട്ടലുകള്‍ക്ക് നല്‍കുന്ന മാതൃകയില്‍ ആശുപത്രികള്‍ക്ക് നക്ഷത്ര പദവി നല്‍കുമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ഡോ. ലൈല അല്‍ മര്‍സൂഖി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രികള്‍ക്കാണ് നക്ഷത്ര പദവി നല്‍കുക.
ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വൈദഗ്ധ്യം , ശാസ്ത്രക്രിയകളിലെ വിജയം, സാമഗ്രികളുടെ ഗുണനിലവാരം തുടങ്ങിയവയാണ് കണക്കിലെടുക്കുന്നത്.
നക്ഷത്ര പദവി ലഭിച്ച ആശുപത്രിയുടെ വിവരങ്ങള്‍ മെഡിക്കല്‍ ടൂറിസം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 30 അംഗങ്ങളുള്ള മെഡിക്കല്‍ ടൂറിസം ക്ലബ് രൂപവത്കരിച്ചിട്ടുണ്ട്. ദുബൈയില്‍ നിരവധി ആശുപത്രികള്‍ നിര്‍മാണത്തിലാണെന്നും ഡോ. ലൈല പറഞ്ഞു.