Connect with us

Ongoing News

ദേശീയ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനം ശനിയാഴ്ച

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനം ശനിയാഴ്ചത്തേക്ക് മാറ്റി. ഐ ഒ എ പ്രസിഡന്റിന്റെ സൗകര്യാര്‍ത്ഥമാണ് ശനിയാഴ്ചത്തേക്ക് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.
അറുപത് കോടി ചെലവില്‍ നിര്‍മിച്ച കഴക്കൂട്ടത്തെ മേനംകുളത്തെ ഗെയിംസ് വില്ലേജ് ഇന്ന് വൈകീട്ട് 5ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
13 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് 30 ഇടങ്ങളാണ് വേദിയാകുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ മത്സര ഇനങ്ങള്‍ക്ക് വേദിയാകുന്നത് സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ജില്ലയാണ്. 12 വേദികളിലായാണ് തലസ്ഥാനത്ത് മത്സരം നടക്കുന്നത്. ഇതിനു പുറമെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കുന്ന കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയവും ലിസ്റ്റിലുണ്ട്. 161 കോടി രൂപ ചെലവിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ സ്‌റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, നഗരത്തിലെ യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയം, ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തിലെ സ്‌ക്വാഷ് കോംപ്ലക്‌സ്, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, അഗ്രികള്‍ച്ചറല്‍ കോളജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, ടെന്നിസ് കോംപ്ലക്‌സ്, ആറ്റിങ്ങല്‍ ശ്രീപാദം സ്‌റ്റേഡിയം, കാര്യവട്ടം എല്‍ എന്‍ സി പി ഇ സ്‌റ്റേഡിയം, എല്‍ എന്‍ സി പി ഇ ഇന്‍ഡോര്‍ സ്‌റ്റേഡിയം, പിരപ്പന്‍കോട് അക്വാട്ടിക് വര്‍ക്‌സ്, കോവളം ബൈപ്പാസ് റോഡ്, ശംഖുമുഖം ബീച്ച്, എന്നിവിടങ്ങളാണ് മത്സര വേദികള്‍. ഇതിനു പുറമെ യാച്ചിംഗ് മത്സരങ്ങള്‍ കോഴിക്കോട് ചേറായി ബീച്ചിലും, ബീച്ച് വോളി മത്സരങ്ങള്‍ കോഴിക്കോട് ബീച്ചിലും, പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലും നടക്കും. എറണാകുളം, നെടുമ്പാശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഫെന്‍സിംഗ് മത്സരങ്ങള്‍ക്ക് വേദിയാകും. എറണാകുളത്തെ സിയാല്‍ ഗോള്‍ഫ് കോഴ്‌സിനാണ് ലാവ്ണ്‍ ബൗള്‍ മത്സരമാണ് നടക്കുക. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വനിതാഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കും. റെസ്റ്റിലിംഗ്, ബാസ്‌ക്കറ്റ് ബാള്‍ എന്നീ ഇനങ്ങള്‍ക്ക് മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം വേദിയാകും. കലൂര്‍ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ആര്‍ച്ചറി മതസരങ്ങളും, തൃശൂര്‍ കേരള പോലീസ് അക്കാദമിയില്‍ ട്രാപ്പ് ആന്‍ഡ് സ്‌കീറ്റ് ഷൂട്ടിംഗ് മത്സരങ്ങളും, കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ റഗ്ബി സെവന്‍സ് മത്സരങ്ങളും നടക്കും. കൊല്ലത്തെ ന്യൂ ഹോക്കി സ്റ്റഡിയത്തിലാണ് ഹോക്കി മത്സരങ്ങള്‍. എറണാകുളത്ത് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റഡിയം ടേബിള്‍ ടെന്നിസ്, ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരങ്ങള്‍ക്ക് വേദിയാകും. തൃപ്രയാന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ബോക്‌സിംഗ് മത്സരങ്ങളും, വേമ്പനാട്ടു കായലല്‍ റോവിംഗ്, കാനോയിംഗ്, കയകിംഗ് മത്സരങ്ങളും നടക്കുമ്പോള്‍. കോഴിക്കോട് വി കെ എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് വോളിബോള്‍ മത്സരങ്ങള്‍ അരങ്ങേറുകം. തൃശൂര്‍ വി കെ എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെയ്റ്റ് ലിഫ്റ്റിംഗ്, ജൂഡോ മത്സരങ്ങളും നടക്കും. കൂടാതെ താരങ്ങളുടെ മത്സരങ്ങളുടെ അത്‌ലറ്റിക് പരിശീലനത്തിനായി തിരുവനന്തപുരം പാളയംചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയവും, ടെന്നിസ് പരിശീലനത്തിന് ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ്ബും ഒരുപക്കിയിട്ടുണ്ട്.