Connect with us

Kerala

യുഡിഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: ആര്‍ക്കുമുന്നിലും വാതില്‍ അടക്കില്ലെന്ന എല്‍ഡിഫ് നിലപാടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. യുഡിഎഫിലെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ നിലവില്‍ വന്ന കാലം മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ വീഴും എന്ന്. ഇതുവരെ ഒന്നും സംഭവിച്ചില്ല. ഇടതുമുന്നണിയെ വിപുലീകരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാലകൃഷ്ണ പിള്ളയെ വേദനിപ്പിക്കില്ല. യുഡിഫില്‍ നിന്ന് ആരും അങ്ങോട്ട് പോയിട്ടില്ല. ഇങ്ങോട്ടാണ് വന്നിട്ടുള്ളത്. ബാര്‍ കോഴക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്ന് മാണിയോടാണ് ചോദിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.