Connect with us

Kerala

കേരളത്തില്‍ 'സ്വെല്‍ വേവ്‌സി'ന് സാധ്യത

Published

|

Last Updated

കണ്ണൂര്‍: കേരളത്തിലെ തീരപ്രദേശത്ത് ഇന്ന് രാത്രി 11 വരെ വന്‍ തിരമാലകള്‍ക്ക് സാധ്യത. 1.8 മീറ്റര്‍ മുതല്‍ 2.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍, കപ്പലുകള്‍, ബോട്ടുകള്‍ എന്നിവയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ആണ് മുന്നറിയിപ്പ് നല്‍കിയത്.
സ്വെല്‍ വേവ്‌സ് എന്നറിയപ്പെടുന്ന ശക്തമായ തിരമാലകളാണ് ഇവ. കടലില്‍ സാധാരണയായി ഉണ്ടാകുന്ന തിരമാലകള്‍ തീരത്ത് നിന്ന് നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ കാറ്റ് വീശുന്നത് മൂലമാണ്. എന്നാല്‍ 4000 മുതല്‍ 5000 കിലോറ്റര്‍  വരെ അകലെ പുറംകടലില്‍ ചുഴലിക്കാറ്റ് മൂലം രൂപം കൊള്ളുന്നതാണ് സ്വെല്‍ വേവ്‌സ്. മലപ്പുറം ജില്ലയിലെ താനൂരിലും പരപ്പനങ്ങാടിയിലും വന്‍തിരമാലകള്‍ ഉണ്ടായിരുന്നു. വിഴിഞ്ഞം, ആലപ്പുഴ, എറണാകുളത്തെ കണ്ണമാലി, ചെല്ലാനം തുടങ്ങിയ കേരളത്തിലെ തീരപ്രദേശങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest