Connect with us

Kerala

കെ എന്‍ ബാലഗോപാല്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

Published

|

Last Updated

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി കെ എന്‍ ബാലഗോപാലിനെ തിരഞ്ഞെടുത്തു. പുതിയ ജില്ലാ കമ്മിറ്റി ഏകകണ്ഠമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കൂടാതെ 43 അംഗ ജില്ലാ കമ്മിറ്റി പാനലിനും അംഗീകാരമായി.
ഏഴു പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പുതിയ എട്ട് പേരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ രാജ്യസഭാംഗമാണ് കെ എന്‍ ബാലഗോപാല്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും എം പി സ്ഥാനം പ്രവര്‍ത്തനത്തിന് തടസ്സമാകില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. അഞ്ച് തവണയായി ജില്ലാ സെക്രട്ടറി പദവിയില്‍ തുടരുന്ന കെ രാജഗോപാല്‍ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

Latest