Connect with us

Kerala

ബാര്‍ കോഴക്കേസ്: ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം വേണ്ട: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബാര്‍ കോഴക്കേസ് ഈ ഘട്ടത്തില്‍ സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമറേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ആരോപണ വിധേയന്‍ മന്ത്രിയായതിനാല്‍ ജാഗ്രതയോടെ കേസ് അന്വേഷിക്കണം. സത്യം പുറത്തുകൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് കഴിയണമെന്നും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.
മുന്‍ എംഎല്‍എ എ വി താമരാക്ഷന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.