Connect with us

Health

പുഴുങ്ങിയ കോഴിമുട്ട വീണ്ടും പഴയപടിയാക്കാമെന്ന് കണ്ടെത്തല്‍

Published

|

Last Updated

ലണ്ടന്‍: പുഴുങ്ങിയ കോഴിമുട്ടയെ വീണ്ടും പഴയപടിയാക്കാന്‍ സാധിക്കുമോ? സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരുപറ്റം ശാസ്ത്രജ്ഞര്‍. മുട്ടയുടെ വെള്ളയില്‍ അടങ്ങിയ പ്രോട്ടിനെ പുഴുങ്ങിയതിന് ശേഷം പഴയ പടിയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നാണ് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ ബയോകെമിസ്റ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്. ക്യാന്‍സര്‍ ചികിത്സയില്‍ ഈ കണ്ടെത്തില്‍ സഹായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ക്യന്‍സര്‍ ചികിത്സയുടെ ചെലവ് കുറയ്ക്കാന്‍ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്.

90 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനുട്ട് സമയം വേവിച്ച കോഴിമുട്ടയെ പിന്നീട് യൂറിയ ചേര്‍ത്ത് പ്രത്യേക മെഷീനിന്റെ സഹായത്തോടെയാണ് പഴയ പടിയിലേക്ക് മാറ്റുന്നത്്. വോര്‍ട്ടെക്‌സ് ഫഌയിഡ് ഡിവൈസ് എന്ന മെഷീനാണ് ഇതിനായി ഉപയോഗിക്കുന്നതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ ജനറല്‍ മെഡിക്കല്‍ സയന്‍സസും ആസ്‌ത്രേലിയന്‍ റിസര്‍ച്ച് കൗണ്‍സിലും സംയുക്തമായാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനം ജേണല്‍ ഓഫ് കെംബയോകെമില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest