Connect with us

Wayanad

ചെക്ക് ഡാം നിര്‍മാണം നിലച്ചു; കര്‍ഷകര്‍ ദുരിതത്തില്‍

Published

|

Last Updated

മാനന്തവാടി: ചെക്ക് ഡാം നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് കരാറുകാരന്‍ മുങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തിലായി. മേലെ തലപ്പുഴ കോളനിക്ക് സമീപത്തെ ചെക്ക് ഡാമാണ് കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കാതെ ഉപയോഗ ശൂന്യമായി കിടക്കുന്നത്. 213-14 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവിലാണ് തലപ്പുഴ പുതിയടം മേലെ കോളനിക്ക് സമീപം ചെക്ക് ഡാമിന്റെ പ്രവര്‍ത്തി ആരംഭിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അപാകത കാരണം കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചതുമില്ല.വെള്ളം തടഞ്ഞ് നിര്‍ത്തി കനാല്‍ വഴി സമീപത്തെ കൃഷിയിടങ്ങളില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം വെള്ളം തടഞ്ഞ് നിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കൂടാതെ കനാലുകളുടെ പ്രവര്‍ത്തി ഇതുവരെയായി ആരംഭിച്ചിട്ടുമില്ല. അപാകതത്തെ കുറിച്ച് ജില്ലാ പഞ്ചായത്തിനും കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ചെക്ക് ഡാമിന്റെ നിര്‍മാണ സമയത്ത് ഉദ്യോഗസ്ഥര്‍ ആരും തന്നെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ സ്ഥലം സന്ദര്‍ശിക്കാറില്ലെന്നും,ഗുണഭോക്തൃ കമ്മിറ്റി രൂപവത്കരിച്ചത് പ്രദേശവാസികളെ ഉള്‍പ്പെടുത്താതെയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മാണത്തിലെ അപാകത കാരണം സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടമായത്. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാല്‍ ഏക്കര്‍ കണക്കിന് സ്ഥലമാണ് കൃഷിയിറക്കാന്‍ കഴിയാതെ കിടക്കുന്നത്.

 

Latest