Connect with us

Palakkad

കേന്ദ്ര പാരിറ്റി അധ്യാപകര്‍ക്ക് അനുവദിക്കാന്‍ ശ്രമിക്കും: മന്ത്രി ചെന്നിത്തല

Published

|

Last Updated

പാലക്കാട്: അധ്യാപക പാക്കേജിലുള്‍പ്പെട്ട അധ്യാപകരുടെ മുന്‍കാല ശബളം, കേന്ദ്രപാരിറ്റി, ഏകികൃത പ്രമോഷന്‍ സമ്പ്രദായം എന്നിവ ഉള്‍പ്പെടെ പി ജി ടി എ ഉന്നയിച്ച ആവശ്യങ്ങളില്‍ ശക്തമായി ഇടപെട്ട് വേണ്ടത് ചെയ്യാമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
പ്രൈവറ്റ് ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫിന്റെ വാഗ്ദാനമായ കേന്ദ്ര പാരിറ്റി അധ്യാപകര്‍ക്ക് നല്‍കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്‍, സല്‍മോന്‍ സി കുര്യന്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. മുന്‍ എം പി വി എസ് വിജയരാഘവന്‍ മുഖ്യപ്രഭാഷണവും പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍ ജോസഫ് ചിറ്റിലപ്പള്ളി അനുഗ്രഹ പ്രഭാഷണവും നടത്തി. ആനിക്കോട് എ ജെ ബി സ്‌കുള്‍ മാനേജര്‍ പി എസ് ശശികുമാറിന് സുവനീര്‍ നല്‍കി മോണ്‍ ജോസഫ് ചിറ്റിലപ്പള്ളി സുവനീര്‍ പ്രകാശനം നടത്തി. മുന്‍ എം എല്‍ എ കെ കൃഷ്ണന്‍കുട്ടി, എം സി മമ്മദ് കോയ, കെ സി മാനവര്‍മരാജ, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ പ്രസംഗിച്ചു. അധ്യാപക പ്രതിഭകളെ ആദരിക്കല്‍, യാത്രയയപ്പ് സമ്മേളനം, വിദ്യാഭ്യാസ സെമിനാര്‍, വനിത സമ്മേളനം എന്നിവ നടന്നു. ഇന്ന് (28) ഭാരവാഹികളുടെ തിരെഞ്ഞടുപ്പും സമാപന സമ്മേളനവും നടക്കും. റോഷി അഗസ്റ്റില്‍ ഉദ്ഘാടനം ചെയ്യും. എ കെ ജോസ് അധ്യക്ഷത വഹിക്കും. ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തും.

Latest