Connect with us

Malappuram

മഹാസംഗമത്തിന്റെ ഭൂമികയില്‍ ആരവങ്ങളുയര്‍ന്നുതുടങ്ങി

Published

|

Last Updated

കോട്ടക്കല്‍: ആദര്‍ശ കേരളം കാതോര്‍ത്തിരിക്കുന്ന മഹാസംഗമത്തിന്റെ ഭൂമികയില്‍ ആരവങ്ങളുയര്‍ന്നുതുടങ്ങി. എടരിക്കോട്ടെ വിശാല നെല്‍പാടമാണ് ചരിത്രത്തിലേക്ക് പുതിയ വിത്തിടാന്‍ ഒരുങ്ങുന്നത്.

നെല്ലുകള്‍ കൊയ്‌തൊഴിയുന്നതോടെ സാര്‍ഥവാഹക സംഘത്തിന്റെ പുത്തന്‍ ചരിത്രത്തിനിവിടെ വിത്തിടും. ദേശീയ പാതയും സംസ്ഥാന പാതയും രണ്ടറ്റങ്ങള്‍ പങ്കുവെക്കുന്ന എടരിക്കോട്ടെ വിശാല പാടം കഴിഞ്ഞ ദിവസം മുതല്‍ താജുല്‍ ഉലമാ നഗരിയായി. സുന്നി സംഗമത്തിന് ഇനി ദിനങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ സമ്മേളന ആരവങ്ങള്‍ ടൗണിലും നഗരിക്ക് പരിസരത്തും ഉയര്‍ന്നു കഴിഞ്ഞു. സംഘമായും ഒറ്റയായും പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകടനങ്ങള്‍, വേറിട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണിപ്പോള്‍ എടരിക്കോട്ട് ഉയരുന്നത്. നഗരി പരസരത്ത് വിവിധ പ്രചാരണങ്ങള്‍ക്കും ആതിഥേയര്‍ ആലോചിച്ചു കഴിഞ്ഞു. ഇവയെല്ലാം പുറത്തിറങ്ങുന്നതോടെ നഗരി വീണ്ടും ഉണരും.
അടുത്തമാസം 27, 28 മാര്‍ച്ച് ഒന്ന് തീയതികളിലാണ് കേരള ചരിത്രത്തിലെ മഹാസംഗമത്തിന് എടരിക്കോട് താജുല്‍ ഉലമാ നഗര്‍ സാക്ഷ്യയാകുന്നത്. എസ് വൈ എസ് 60-ാം വാര്‍ഷികത്തിന്റെ നഗരി അറിയിച്ചു ഭീമന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ഉയര്‍ന്നു കഴിഞ്ഞതോടെ ഒട്ടേറെ പേര്‍ കാണാനെത്തി തുടങ്ങി. നഗരിയുടെ ഓരം ചേര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചത്. അതിനിടെ നവമാധ്യമങ്ങളിലും നഗരിയുടെ ചിത്രം പ്രചരിച്ചു തുടങ്ങി. എടരിക്കോട് ടൗണിലെ സ്വാഗത സംഘം ഓഫീസ് കേന്ദ്രീകരിച്ചും സമ്മേളന പ്രചാരണങ്ങള്‍ തകൃതിയായി. വരും ദിനങ്ങളില്‍ നടക്കുന്ന ഹൈവെ മാര്‍ച്ചുകളും മറ്റും എത്തുന്നതോടെ നഗരിപൂര്‍വോപരി സജീവമാകും.