Connect with us

International

ഫലസ്തീന്‍- ഇസ്‌റാഈല്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണം: യു എന്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: ഫലസ്തീനുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് യു എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചക്കിടെയാണ് ഫലസ്തീനില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ ചര്‍ച്ചയുടെ വഴിയിലേക്ക് തിരിച്ചെത്തണമെന്ന് ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടത്. ഇസ്‌റാഈല്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ ഇസ്‌റാഈല്‍- ഫലസ്തീന്‍ സമാധാന ചര്‍ച്ചകളാണ് കൂടുതലും കടന്നുവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ യൂറോപ്പില്‍ വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജൂതവിരുദ്ധ മനോഭാവങ്ങളെ കുറിച്ചും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു. ഹോളോകോസ്റ്റ് കഴിഞ്ഞ് 70 വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇസ്‌റാഈല്‍ പ്രസിഡന്റ്.