Connect with us

National

ധീരതാ മെഡല്‍ നേടിയ കേണല്‍ പിറ്റേന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ മിനോദ്ര ഗ്രാമത്തിലാണ് ഹിസ്ബുല്‍ മുജാഹീദീന്‍ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടന്നത.് ഏറ്റുമുട്ടലില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് ഇരുവരെയും സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരിച്ചത്.
ഏറ്റുമുട്ടലിന് ശേഷം പോലീസും സൈന്യവും സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തി. കൊല്ലപ്പെട്ട കേണല്‍ നാഥ് റായി റിപ്പബ്ലിക്ക് ദിനത്തില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള യുദ്ധസേനാ മെഡല്‍ നേടിയ വ്യക്തിയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest