Connect with us

Kozhikode

മര്‍കസ് കാശ്മീരി വിദ്യാര്‍ഥികളുടെ റിപ്പബ്ലിക് ദിനാഘോഷം ശ്രദ്ധേയമായി

Published

|

Last Updated

കോഴിക്കോട്: മര്‍കസ് കാശ്മീരി വിദ്യാര്‍ഥികളുടെ റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ഇന്ത്യയുടെ 66 ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ ഭാഗമായി മര്‍കസ് കാശ്മീരി ഹോമില്‍ സംഘടിപ്പിച്ച ചടങ്ങ് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.
ദേശീയ പതാക ഉയര്‍ത്തല്‍, വിദ്യാര്‍ഥികളുടെ ദേശസ്‌നേഹ പ്രഭാഷണങ്ങള്‍, റിപബ്ലിക് ദിന സന്ദേശറാലി എന്നിവയും സംഘടിപ്പിച്ചു. മൂസ സഖാഫി, അബ്ദുല്‍ കരീം അംജദി, ശാഹിദ് ഹുസൈന്‍ സഖാഫി, അബ്ദുര്‍റഹ്മാന്‍ മിസ്ബാഹി, മുഹമ്മദ് ഫൈറൂസ്, ജാവേദ് ഇഖ്ബാല്‍ സഖാഫി സംബന്ധിച്ചു.

Latest