Connect with us

Kerala

പരനാറി പ്രയോഗത്തിനെതിരെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശം

Published

|

Last Updated

കൊല്ലം: ബാര്‍കോഴ വിഷയത്തില്‍ ബിജു രമേശ് തെളിവുകള്‍ നല്‍കിയിട്ടും സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് സാധിച്ചില്ലെന്ന് സി പി എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശം. കേരളത്തില്‍ പ്രതിപക്ഷത്തിന് ചെയ്യാന്‍ സാധിക്കാത്തതാണ് ബിജു രമേശ് ചെയ്യുന്നത്. സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശ മുന്നയിച്ചത്.

തിരഞ്ഞെടുപ്പ് വേളയില്‍ പിണറായി നടത്തിയ പരനാറി പ്രയോഗം സാമുദായിക ധ്രുവീകരണമുണ്ടാക്കിയെന്നും അനവസരത്തിലായിപ്പോയെന്നും സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നു. കടക്കല്‍ ഏരിയാ കമ്മിറ്റിയില്‍ നിന്നുളള പ്രതിനിധികളാണ് ഈ വിമര്‍ശമുന്നയിച്ചത്. പിണറായിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഫലപ്രദമായി ഉപയോഗിച്ചുവെന്ന് പറഞ്ഞ പ്രതിനിധികള്‍ ഈ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. എല്‍ ഡി എഫിലെ അനൈക്യം എതിരാളികള്‍ú മുതലാക്കിയതിന്റെ ഫലമാണ് ആര്‍ എസ് പിയുടെ മുന്നണി മാറ്റം. നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താതെ ജനവിശ്വാസം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും അഭിപ്രായമുയര്‍ന്നു.
വി എസ് അച്യുതാനന്ദനെതിരെയും സമ്മേളനത്തില്‍ വിമര്‍ശമുണ്ടായി. തിരഞ്ഞെടുപ്പിന് തലേ ദിവസം ടി പി ചന്ദ്രശേഖരന്റെ വീട്ടില്‍ വി എസ് സന്ദര്‍ശനം നടത്തിയത് ശരിയായില്ല.
സി പി എം കേന്ദ്രനേതൃത്വത്തിനെതിരെയും രൂക്ഷമായ വിമര്‍ശമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. പാര്‍ട്ടിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് നേതൃത്വം നടത്തുന്നതെന്നായിരുന്നു ആക്ഷേപം. എ കെ ജി ഭവനില്‍ അടയിരിക്കുന്ന നേതാക്കള്‍ പാര്‍ട്ടി വളര്‍ച്ചക്ക് തടസ്സമാണെന്ന് പൊതുചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചക്ക് സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

Latest