Connect with us

National

പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമെന്ന് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആം ആദ്മി കോണ്‍ഗ്രസിനൊരു വെല്ലുവിളിയല്ലെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ കല്‍കജി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുറഞ്ഞ നിരക്കില്‍ വെള്ളവും വൈദ്യുതിയും നല്‍കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. എല്ലാതരത്തിലുള്ളവര്‍ക്കും ഡല്‍ഹിയില്‍ ഇടമുണ്ടാകണം. അതില്‍ പാവപ്പെട്ടവനും പണക്കാരും ഉള്‍പ്പെടും. പാവപ്പെട്ടവര്‍ക്ക് ഡല്‍ഹിയില്‍ താമസസ്ഥലം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു

Latest