Connect with us

Gulf

ഡി എസ് എഫ്: മാളുകളിലും ആഭരണക്കടകളിലും വന്‍ തിരക്ക്

Published

|

Last Updated

ദുബൈ: ഡി എസ് എഫ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, മാളുകളിലും ജ്വല്ലറികളിലും കനത്ത തിരക്ക്. മാളുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 18 ശതമാനത്തിലധികം വര്‍ധനവുണ്ടെന്ന് ഡി ടി വി എം ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ സഈദ് അല്‍മര്‍റി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ എത്തി. ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ എന്നിവക്ക് 75 ശതമാനത്തോളം വിലക്കുറവുള്ളത് ആകര്‍ഷകം.

500 ദിര്‍ഹമിന്റെ സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിനും രത്‌നത്തിനും ഉള്ള നറുക്കെടുപ്പ് കൂപ്പണ്‍ ലഭിക്കുന്നുവെന്നതാണ് ജ്വല്ലറികളിലെ തിരക്കിന് കാരണം. ഓരോ ദിവസവും ഓരോ കിലോ സ്വര്‍ണം സമ്മാനമായി ലഭിക്കുന്നു. ആഴ്ച തോറും അഞ്ചുകിലോ സ്വര്‍ണമുണ്ട്.
സഊദി അറേബ്യന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് അന്തരിച്ചതിനെ തുടര്‍ന്ന് ദുഃഖാചരണത്തിന്റെ ഭാഗമായി സംഗീത പരിപാടികള്‍ നിര്‍ത്തിവെച്ചെങ്കിലും മാളുകളിലെ തിരക്ക് കുറഞ്ഞില്ല. വാണിജ്യ മേഖലക്ക് ഉണര്‍വ് പകര്‍ന്നിരിക്കുകയാണ് ഡി എസ് എഫ്.