Connect with us

Gulf

മകന്റെ ചികിത്സക്കു ലക്ഷങ്ങള്‍ കടം വാങ്ങി; പ്രവാസിക്ക് ഐ സി എഫിന്റെ സഹായ ഹസ്തം

Published

|

Last Updated

ഷാര്‍ജ: മകന്റെ ചികിത്സക്ക് വേണ്ടി കടം വാങ്ങിയ ലക്ഷക്കണക്കിനു രൂപ തിരിച്ചു കൊടുക്കാന്‍ വഴിയില്ലാതെ കണ്ണീരില്‍ കഴിയുന്ന കര്‍ണാടക സ്വദേശി ആദമിനു ഐ സി എഫിന്റെ സഹായ ഹസ്തം.
ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റിയാണ് ആദമിനു ധന സഹായം നല്‍കിയത്. ഷാര്‍ജ ഹസന്‍ ജാബിര്‍ മസ്ജിദില്‍ പ്രമുഖ പണ്ഡിതനും, സമസ്ത കേന്ദ്ര മുശാവറ അംഗവുമായ താഴപ്ര മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ആദമിനു ധന സഹായം കൈമാറി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കബീര്‍ മാസ്റ്റര്‍, സുബൈര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി, ഹസൈനാര്‍ സഖാഫി, പി കെ സി മുഹമ്മദ് സഖാഫി, ഫാറൂഖ് മാണിയൂര്‍, സിദ്ദീഖ് കല്ലൂര്‍, മിഅ്‌റാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
നാലു മാസം പ്രായമുള്ള മകന്‍ മുഹമ്മദ് അയ്മന്റെ ചികിത്സക്കാണ് നാഷനല്‍ പെയിന്റിനു സമീപം ലോണ്ടറി ജീവനക്കാരനായ ആദം പലരില്‍ നിന്നുമായി ലക്ഷക്കണക്കിനു രൂപ കടം വാങ്ങിയത്. അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. കുടുംബ സമേതമായിരുന്നു താമസം.
ലക്ഷങ്ങള്‍ മുടക്കി ചികിത്സിച്ചിട്ടും രോഗം ഭേദമാകാത്തതിനെത്തുടര്‍ന്ന് കുട്ടിയെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം നാട്ടിലേക്കയച്ചിരുന്നു. നാട്ടിലും ചികിത്സ തുടരുകയാണ്.
എന്നാല്‍ വാങ്ങിയ കടം കൊടുത്തുവീട്ടാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ് ആദം. തന്റെ തുഛമായ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്താന്‍ തന്നെ പ്രയാസപ്പെടുന്ന ഇയാള്‍ക്ക് കടം വീട്ടാന്‍ ഒരു വഴിയുമില്ല. ഉദാരമതികളുടെ കനിവ് തേടുകയാണിപ്പോഴും ആദം.
കടത്തില്‍ നിന്നു തന്നെയും കുടുംബത്തെയും കരകയറ്റാന്‍ ഉദാരമതികള്‍ മുന്നോട്ട് വരുമെന്നാണ് ആദം ഉറച്ചു വിശ്വസിക്കുന്നത്. ഇയാളുടെ വിഷമാവസ്ഥയെക്കുറിച്ച് സിറാജ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest