Connect with us

National

കാശ്മീരില്‍ ഏറ്റുമുട്ടല്‍; കമാന്‍ഡിംഗ് ഓഫീസര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: കാശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിംഗ് ഓഫീസറും സൈനികനും പോലീസുകാരനും കൊല്ലപ്പെട്ടു. കമാന്‍ഡിംഗ് ഓഫീസര്‍ മുനീന്ദ്ര നാഥ് റായ്, സംസ്ഥാന പോലീസിനെ സഞ്ജീവ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടു ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

പുല്‍വാമ ജില്ലയിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെ മിന്‍ഡോറ ഗ്രാമത്തില്‍ തീവ്രവാദികളുണ്ടെന്ന് വിവരത്തെ തുടര്‍ന്ന് സംസ്ഥാന പോലീസും സി ആര്‍ പി എഫ് സൈനികരും നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.