Connect with us

National

ഒൗദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒബാമ മടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് വിരാമമിട്ട് യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും മടങ്ങി. ഉച്ചക്ക് ഒന്നരക്ക് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഫോഴ്സ് വണ്‍ വിമാനത്തിലാണ് അദ്ദേഹം മടങ്ങിയത്. ഒബാമക്കും സംഘത്തിനും വിമാനത്താവളത്തില്‍ ഒൗദ്യോഗിക യാത്രയയപ്പ് നല്‍കി. അബ്ദുല്ല രാജാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ സഉൗദിയിലേക്കാണ് ഒബാമ യാത്ര തിരിച്ചത്. സഉൗദിയില്‍ നിന്ന് യു എസിലേക്ക് മടങ്ങും.

സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാശ് സത്യാര്‍ഥിയുമായി ഒബാമ കൂടിക്കാഴ്ച നടത്തി. രാവിലെ പത്തരക്ക് ദക്ഷിണ ഡല്‍ഹിയിലെ സിരിന്‍ ഫോര്‍ട്ട് ഒാഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലും ഒബാമ പങ്കെടുത്തു.