Connect with us

Kerala

സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍ പൂര്‍ണം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപിതനായ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ പൂര്‍ണം. സംസ്ഥാനത്ത് എല്ലായിടത്തും കടകള്‍ അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങളും കെ എസ് ആര്‍ ടി സിയും നിരത്തിലിറങ്ങിയില്ല. രാവിലെ കെ എസ് ആര്‍ ടി സി നാമമാത്ര സര്‍വീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു.

കൊച്ചിയിലും തിരുവനന്തപുരത്തും ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഓഫീസുകളില്‍ ഹാജര്‍നില പൊതുവെ കുറവായിരുന്നു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാനായി സന്നദ്ധ സംഘടനകളും പോലീസും രംഗത്തെത്തി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.