Connect with us

Wayanad

സംസ്ഥാന അമ്പെയ്ത്ത് മത്സരത്തിന് ബത്തേരി വേദിയായി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന സര്‍ക്കാര്‍ കിര്‍ത്താഡ്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തലയ്ക്കല്‍ ചന്തു സ്മാരക ഓവര്‍റോളിങ് ട്രോഫിക്കുള്ള 32-ാമത് സംസ്ഥാന തല അമ്പെയ്ത്ത് മത്സരത്തിന് ബത്തേരി ഗവണ്‍മെന്റ് സര്‍വജന ഹയര്‍സെക്കന്ററി സ്‌കൂള്‍ ആഥിതേയത്വം വഹിച്ചു. സംസ്ഥാനതല മത്സരത്തിന്റെയും പരമ്പരാഗത അമ്പെയ്ത്തിന്റെയും ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് 33 ടീമുകളിലായി 135 പേര്‍ മത്സരത്തില്‍ പങ്കെടുത്തു. പട്ടിക വര്‍ഗക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി വകുപ്പ് നടപ്പാക്കുന്ന പരിപാടികള്‍ ഏറെ പ്രശംസനീയമാണെന്നും വരുംവര്‍ഷങ്ങളില്‍ സംസ്ഥാന മത്സരത്തില്‍ മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തെ എല്ലാ എസ്.റ്റി വിഭാഗക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും എം.എല്‍.എ പറഞ്ഞു.
ആധുനിക അമ്പെയ്ത്ത് മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് നിര്‍വഹിച്ചു. തലക്കല്‍ ചന്തുവിന്റെ തറവാട്ടില്‍ നിന്ന് മത്സരവേദിയിലേക്ക് നടത്തിയ ദീപശിഖാ പ്രയാണത്തോടെയാണ് മത്സരത്തിന് തുടക്കമായത്. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. വിജയ അധ്യക്ഷയായി.വൈകീട്ട് നാലിന് നടന്ന സമാപന പരിപാടിയില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.

---- facebook comment plugin here -----

Latest