Connect with us

Palakkad

എസ് വൈ എസ് സംസ്ഥാന യൂത്ത് പരേഡില്‍ ആയിരക്കണക്കിന് സ്വഫ്‌വ അംഗങ്ങള്‍ അണിനിരക്കും

Published

|

Last Updated

പാലക്കാട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം താജുല്‍ ഉലമനഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന സന്നദ്ധ സേനാഗങ്ങള്‍( സ്വഫ്‌വാ) പങ്കെടുക്കുന്ന പാലക്കക്കാട് നടക്കുന്ന എസ് വൈ എസ് സംസ്ഥാന യൂത്ത് പരേഡിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി അറിയിച്ചു.
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സ്വഫ് വ അംഗങ്ങളായിരിക്കും യൂത്ത് പരേഡില്‍ പങ്കെടുക്കുക. സ്വഫ് വ അംഗങ്ങളെ സ്വീകരിക്കുന്നതിന് ജില്ലയിലെ സുന്നി പ്രവര്‍ത്തകര്‍ ഒരുങ്ങി കഴിഞ്ഞു.
യൂത്ത് പരേഡിന്റെ അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി സോണ്‍തലത്തില്‍ യോഗങ്ങള്‍ നടന്നു വരുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കിളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 33 അംഗങ്ങള്‍ വീതം 25000 കര്‍മ്മ ഭടന്മാര്‍ ഉള്‍കൊള്ളുന്നതാണ് ഈ കര്‍മസേന.
ഇതില്‍ ആയിരകണക്കിന് വരുന്ന സ്വഫ് വ അംഗങ്ങള്‍ വടക്കന്‍ ജില്ലകളില്‍ നിന്നായി പാലക്കാട്ട് പങ്കെടുക്കും.
വൈകീട്ട് നാലിന് മഞ്ഞക്കുളം മഖാം സിയാറത്തോടെ തുടങ്ങുന്ന പരേഡ് കോട്ടമൈതാനത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപനസംഗമത്തില്‍ സംസഥാനനേതാക്കള്‍ അഭിബോധന ചെയ്യും.—യുത്ത് പരേഡിന് മുന്നോടിയായി കാലത്ത് 9മണിക്ക് ടൗണ്‍ഹാളില്‍ സ്വഫ് വാ സംഗമം നടക്കും. പ്രവേശം, സന്നിവേശം, സമരാവേശം, കര്‍മാഭിമാനിവേശം, ഈദേശം,സന്ദേശംഎന്നി സെഷനുകളിലായി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ് മാന്‍ സഖാഫി, മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി വിവിധ സെഷനുകളില്‍ നേതൃത്വം നല്‍കും.

Latest