Connect with us

Malappuram

സഹപാഠികളുടെ കാരുണ്യത്തില്‍ ദിവ്യയും കുടുംബവും സ്വന്തം വീട്ടില്‍ അന്തിയുറങ്ങും

Published

|

Last Updated

എടക്കര: ദിവ്യയും കുടുംബവും സഹപാഠികള്‍ നിര്‍മിച്ച് നല്‍കിയ ഭവനത്തില്‍ അന്തിയുറങ്ങി. ട്ടായ്മയിലാണ് ദിവ്യക്ക് ദിവ്യം എന്ന വീട് യാഥാര്‍ഥ്യമായത്.
പായിംപാടത്ത് താമസിക്കുന്ന രോഗബാധിതയായ ദിവ്യയുടെ കുടുംബം ഒരു ഷെഡിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദയനീയാവസ്ഥ കണ്ട് സ്‌കൂളിലെ സഹപാഠികള്‍ തന്നെയാണ് ദിവ്യക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ തയ്യാറായത്. വിദ്യാര്‍ഥികള്‍ തന്നെയാണ് പലരെയും കണ്ട് തുക സമാഹരിച്ചത്. ഇതില്‍ കാരാടന്‍ കദീജാസ് ട്രസ്റ്റ് ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍ ഒരു ലക്ഷം രൂപ നല്‍കി.
വിദ്യാര്‍ഥികള്‍ തന്നെയാണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തിയിലും സഹായിച്ചത്. സ്‌നേഹ വീടിന്റെ സമര്‍പ്പണം മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ് അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ ചെയര്‍മാന്‍ കെ ആര്‍ ഭാസ്‌കരന്‍ പിള്ള, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി രാധാകൃഷ്ണന്‍, എന്‍ എസ് എസ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ എ സുബൈര്‍കുട്ടി, കാരാടന്‍ സുലൈമാന്‍, സെറീന മുഹമ്മദലി, കബീര്‍ പനോളി സംബന്ധിച്ചു.

Latest