Connect with us

Malappuram

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചാര്‍ജ് ഓഫീസറെ നിയമിക്കണം: ഡി വൈ എഫ് ഐ

Published

|

Last Updated

കാളികാവ്: ഒന്നര വര്‍ഷം മുമ്പ് അധികൃതരുടെ കൊടും ക്രൂരതക്ക് ഇരയായി വീടുകള്‍ പൊളിച്ച് മാറ്റിയതിനെ തുടര്‍ന്ന് ദുരിതത്തിലാ ചേനപ്പാടി ആദിവാസി കോളനിയിലെത്തിയ മന്ത്രി നല്‍കിയ വാക്ക് പാലിച്ചിരുന്നു എങ്കില്‍ കോളനിക്കാര്‍ക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ഡി വൈ എഫ് ചോക്കാട് പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി.
ഒരു കുട്ടി മരിക്കാനിടയായ ദുരന്തം അധികൃതര്‍ നടത്തിയ കൊലപാതകമെന്നും ഡി വൈ എഫ് ഐ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. അഭയാര്‍ത്ഥികളായി കഴിയുന്ന കോളനിക്കാരുടെ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷ വെറും രണ്ട് മിനുട്ട് കൊണ്ട് പൂരിപ്പിക്കാനാകുമെന്നും ഉണ്ട് എന്നെഴുതാന്‍ കോളമില്ലാത്തതിനാല്‍ വിശതീകരണവും ആവശ്യമില്ലെന്നും അത്‌കൊണ്ട് പൂരിപ്പിക്കല്‍ പെട്ടന്ന് അവസാനിപ്പിക്കാനായതായും പഞ്ചായത്ത് സെക്രട്ടറി കെ എസ് ഹസ്‌കര്‍ പറഞ്ഞു. ചേനപ്പാടിക്കാര്‍ക്ക് എ പി എല്‍ കാര്‍ഡ് നല്‍കുകയും വരുമാനം രണ്ടായിരം രൂപയോളം ചേര്‍ക്കുകയും ചെയ്തത് കൊടും ക്രൂരതയാണെന്നും ഡി വൈ എഫ് പറഞ്ഞു. ഈ റിപ്പബ്ലിക്ക് ദിനത്തിലും കോളനിക്കാര്‍ക്ക് മോചനമാകാത്തത് സര്‍ക്കാറിന്റെ ആദിവാസികളോടുള്ള സമീപനം കൊണ്ടാണെന്നും ഡി വൈ എഫ് ഐ പഞ്ചായത്ത് സെക്രട്ടറി കുറ്റപ്പെടുത്തി. കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു ചാര്‍ജ്ജ് ഓഫീസറെ പ്രത്യക ചുമതലകള്‍ നല്‍കി നിയമിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.