Connect with us

Kozhikode

എസ് വൈ എസ് 60- ാം വാര്‍ഷികം: സ്റ്റുഡന്‍സ് അസംബ്ലി അടുത്ത മാസം ഒന്നിന്

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ സന്ദേശം വിദ്യാര്‍ഥികളിലേക്കും. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളിലേക്കും സമ്മേളന സന്ദേശമെത്തിക്കുന്ന സ്റ്റുഡന്‍സ് അസംബ്ലി അടുത്ത മാസം ഒന്നിന് നടക്കും. സമ്മേളനത്തിന്റെ ആവേശവും ആരവവും വിദ്യാര്‍ഥികളിലേക്കും പകര്‍ന്നു നല്‍കുന്ന അസംബ്ലിയില്‍ സംസ്ഥാനത്തെ മുഴുവന്‍ മദ്‌റസകളിലെയും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
മദ്‌റസകളില്‍ മദ്‌റസാ ലീഡര്‍മാരും സ്‌കൂളുകളില്‍ സ്‌കൂള്‍ ലീഡര്‍മാരും പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മദ്‌റസകളിലും സ്‌കൂളുകളിലും പ്രധാനാധ്യാപകര്‍ സമ്മേളന സന്ദേശം നല്‍കും. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കുന്ന പ്രത്യേക ബാഡ്ജ് ധരിച്ചാണ് അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുക. അസംബ്ലിക്ക് ശേഷം കൂട്ടമായി മുദ്രാവാക്യം മുഴക്കി വിദ്യാര്‍ഥികള്‍ പിരിയും. സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ ആടുത്ത മാസം 27, 28, മാര്‍ച്ച് 1 തീയതികളില്‍ കോട്ടക്കലില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലെത്തിയതോടെ ഗ്രാമനഗര വ്യത്യാസമില്ലാതെ സമ്മേളനാരവങ്ങളിലാണ് എല്ലായിടവും.