Connect with us

Gulf

വിരുന്നെത്തിയ കടല്‍ പക്ഷികള്‍ കൗതുക കാഴ്ച

Published

|

Last Updated

ഷാര്‍ജ: കടല്‍ കടന്ന് ഷാര്‍ജയില്‍ വിരുന്നെത്തിയ കടല്‍പ്പക്ഷികള്‍ കാണികള്‍ക്കു കൗതുകമാകുന്നു. ശൈത്യമാരംഭിച്ചതോടെയാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പക്ഷിക്കൂട്ടങ്ങളുടെ സാന്നിധ്യമാണ്. തണുപ്പ് നിലങ്ങളാണ് ഇവകളുടെ താവളങ്ങള്‍. എങ്കിലും റൗണ്ട് എബൗട്ടുകളിലും പാതയോരങ്ങളിലെ ചെരുവുകളിലും മറ്റും പക്ഷികളെ ധാരാളമായി കാണാം.
പ്രഭാതങ്ങളിലും സായാഹ്നങ്ങളിലുമാണ് പ്രധാനമായും ദൃശ്യമാകുന്നത്. റൗണ്ട് എബൗട്ടുകളിലെയും ചെരുവുകളിലെയും മറ്റും തണുത്ത പച്ചപുല്‍മേടകളില്‍ ഇവ ഉല്ലസിക്കുന്നു. കൂട്ടമായെത്തി ദീര്‍ഘ നേരം കഴിഞ്ഞാണ് പറന്നകലുന്നത്. പച്ചപുല്‍മേടകള്‍ക്കിടയിലെ വെളുത്ത നിറമുള്ള ഈ പക്ഷികള്‍ കാണികളെ ഏറെ ആകര്‍ഷിക്കുന്നു. കൂട്ടമായിട്ടാണ് പറക്കുന്നത്. ഇതും ഏറെ ആകര്‍ഷകമാണ്.
അല്‍ ജുബൈലില്‍ പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള ചെരുവുകളിലെ പുല്‍മേടകള്‍ പക്ഷികളുടെ പ്രധാന താവളങ്ങളിലൊന്നാണ്. മത്സ്യമാര്‍ക്കറ്റ് പരിസരങ്ങളിലും ധാരാളമായി എത്തുന്നു. ചീറിപ്പായുന്ന വാഹനങ്ങളൊന്നും ഇവകള്‍ക്ക് ഭീഷണിയാകുന്നുമില്ല. സന്ധ്യമയങ്ങുന്നതോടെ മറയുന്ന പക്ഷിക്കൂട്ടങ്ങളുടെ വാസസ്ഥലങ്ങള്‍ എവിടെയാണെന്ന് വ്യക്തമല്ല. എവിടെ അന്തിയുറങ്ങുന്നുവെന്നതിനും നിശ്ചയമില്ല. ഷാര്‍ജയിലെത്തുന്നവര്‍ക്ക് ആനന്ദം പകരുകയാണ് ഈ പക്ഷികള്‍.
ഭക്ഷണാവശിഷ്ടങ്ങള്‍കൊത്തിത്തിന്നാനും ഇവ കൂട്ടമായി എത്തുന്നുണ്ട്.

Latest