Connect with us

Gulf

നവീകരണം: കോര്‍ണീഷ് റോഡ് പത്തു ദിവസത്തേക്ക് അടച്ചു

Published

|

Last Updated

ഷാര്‍ജ: നവീകരണത്തിനായി കോര്‍ണീഷ് റോഡ് പത്തുദിവസത്തേക്ക് അടച്ചു. മജാസ് മൂന്ന് മുതല്‍ ഖാലിദ് ലഗൂണ്‍ വരെയാണ് അടച്ചിട്ടത്. ഖാലിദിയ പാലത്തിലേക്കുള്ള ഒരു വരിയും അല്‍ ഖസബ പാലത്തിലേക്കുള്ള രണ്ടുവരികളും മാത്രമെ പത്തു ദിവസം അനുവദിക്കൂ എന്ന് ഷാര്‍ജ ആര്‍ ടി എ റോഡ് വിഭാഗം എഞ്ചി. സുലൈമാന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ ഹാജിരി അറിയിച്ചു.
കോര്‍ണീഷ് റോഡ് നവീകരണത്തിന്റെ മൂന്നാം ഘട്ടമാണ് നടക്കുന്നത്. ഇതോടൊപ്പം വാഹനഗതാഗതത്തിന് കാല്‍നടയാത്രക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകും.
ഉമര്‍ അബു റിഷാ, ഇന്‍തിഫാദ റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് കോര്‍ണീഷ് റോഡിലെ നവീകരണം. ഷാര്‍ജ പോലീസും മറ്റും സഹകരിക്കുന്നു.
ഷാര്‍ജയിലെ പ്രധാന റോഡുകള്‍ക്ക് കുറഞ്ഞത് 10.95 മീറ്റര്‍ വീതി വേണമെന്നും മൂന്നു വരികള്‍ ഉണ്ടാകണമെന്നും ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചിട്ടുണ്ട്.

Latest