Connect with us

Kerala

പ്രതിഷേധം ഭയന്ന് മാണി കോട്ടയത്തേക്കുള്ള യാത്ര റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ഭയന്ന് ധനമന്ത്രി കെ എം മാണി കോട്ടയത്തേക്കുള്ള യാത്ര റദ്ദാക്കി. ഇന്ന് കോട്ടയത്ത് നടത്താനിരുന്ന ഔദ്യോഗിക പരിപാടികളും ഒഴിവാക്കി. മന്ത്രിയെ തടയുമെന്ന് ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മാണി യാത്ര റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോഗ്യ കാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് ധനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
മാത്രമല്ല മാണിക്കൊപ്പം കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയെന്നും അതും ധനമന്ത്രിയുടെ യാത്ര റദ്ദാക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയും മാണിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. സെക്രട്ടേറിയറ്റിന് അകത്ത് കടന്ന് ധനമന്ത്രിക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കരിങ്കൊടി കാണിച്ചിരുന്നു. ഇതോടെ ആഭ്യന്തര വകുപ്പ് ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.