Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പ്. ഞായറാഴ്ച പുലര്‍ച്ചെ ആര്‍എസ് പുരയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു വെടിവയ്പ്പ്.
വെടിവയ്പ്പ് 15 മിനിറ്റോളം നീണ്ടു നിന്നതായി സെനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിനിടെയുള്ള വെടിവയ്പ്പ് ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്. അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കരുതെന്ന് യുഎസ് നേരത്തെ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.