Connect with us

Palakkad

വിഗ്ദധ തൊഴിലാളി ക്ഷാമത്തിന് കാരണം ഗുണനിലവാരം കുറഞ്ഞ വിദ്യാഭ്യാസം: മുഖ്യമന്ത്രി

Published

|

Last Updated

കൊപ്പം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുണ്ടെങ്കിലും തൊഴിലിന് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കുറഞ്ഞുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. കൊപ്പം ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കുറവാണ് വിദഗ്ദരായ തൊഴിലാളി ക്ഷാമത്തിന് കാരണം. കെട്ടിടങ്ങളും സ്ഥാപനങ്ങളും ഉണ്ടായാല്‍ പോരാ.
ഉയര്‍ന്ന വിദ്യാഭ്യാസവും കൊടുക്കണം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി മുഹമ്മദ് എംഎല്‍ എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാഗസിന്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഗിരിജാ ,സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ ടി കെ മൊയ്തു, സി പി മുഹമ്മദ്‌നജീബ്, വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണകുമാരി, കെ വി ഗംഗാധരന്‍, വി എം മുഹമ്മദലി മാസ്റ്റര്‍, ഇ പി ശങ്കരന്‍, കെ എം ഹരിദാസ്, ടി ശശി പ്രസംഗിച്ചു. സ്‌കൂള്‍ സെക്രട്ടറി കമ്മുക്കുട്ടി എടത്തോള്‍ സ്വാഗതവും പി എം കൃഷ്ണന്‍നമ്പൂതിരി നന്ദിയും പറഞ്ഞു.