Connect with us

Palakkad

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറാവണം: മുഖ്യമന്ത്രി

Published

|

Last Updated

ചിറ്റൂര്‍: പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നല്‍കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് ഈ ഗവണ്‍മെന്റിന്റെ കാലത്ത് കഴിഞ്ഞിട്ടുണ്ട്. അതിന്റെ നേട്ടം ജനങ്ങള്‍ക്ക് കൂടി ലഭിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തിയാകുകയെന്നും ഇതിന്റെ ഗുണം പൊതുസമൂഹത്തിന് ലഭിക്കുന്നതിന് ഉദേ്യാഗസ്ഥര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെ അച്ചുതന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
മുനിസിപ്പാലിറ്റി സ്ഥലം അനുവദിക്കുകയാണെങ്കില്‍ ചിറ്റൂരില്‍ ബസ് സ്റ്റാന്റ് നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപ നല്‍കുമെന്ന് പി കെ ബിജു എം പി പറഞ്ഞു.
ചടങ്ങില്‍ സിവില്‍ സ്റ്റേഷന്റെ താക്കോല്‍ വി ചെന്താമരാക്ഷന്‍ എംഎല്‍ എ തഹസില്‍ദാര്‍ പി കെ രാജീവന് കൈമാറി.

Latest