Connect with us

Palakkad

ഇഷ്ടികക്കളങ്ങള്‍ കാര്‍ഷികമേഖലക്ക് ഭീഷണിയാകുന്നു

Published

|

Last Updated

ചിറ്റൂര്‍: നല്ലേപ്പിള്ളി കരിഞ്ഞാലിപ്പള്ളത്ത് ഇഷ്ടികനിര്‍മാണം കാര്‍ഷികമേഖലയിലേക്ക് ഭീഷണിയായി മാറുന്നു.
നെല്‍പാടം പാട്ടത്തിനെടുത്താണ് ഇഷ്ടിക നിര്‍മാണം, നെല്‍പാടങ്ങള്‍ കുഴികുഴിച്ച് മണ്ണെടുക്കുന്നത് മൂലം പരിസരത്തെ കൃഷിയിടങ്ങള്‍ കൃഷിയിടങ്ങള്‍ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. തെങ്ങുകള്‍ നശിക്കുന്നതോടൊപ്പം പരിസരത്തെ കുടിവെള്ളക്ഷാമവും രൂക്ഷമാകുകയാണ്. കുന്നംകാട്ടുപതി സബ്ബ് കനാലിലൂടെ വരുന്ന വെള്ളവും ഇഷ്ടികനിര്‍മാണത്തിനായി ചോര്‍ത്തുന്നുണ്ട്.
ഇതിന് പുറമെ ഇഷ്ടിക നിറച്ച് വാഹനങ്ങളുടെ സഞ്ചാരം റോഡും തകര്‍ക്കുന്നു. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഇഷ്ടികനിര്‍മാണം നടക്കുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. അന്യ സംസ്ഥാനക്കാരായ ബംഗാള്‍, ഒറീസ, ബീഹാര്‍ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
ഇവര്‍ മദ്യപിച്ചുള്ള ശല്യം പരിസരവാസികളുടെ ഉറക്കവും കെടുക്കുകയാണ്. മലിനീകരണനിയന്ത്രണബോര്‍ഡ്, റവന്യൂ, പോലീസ് വകുപ്പുകള്‍ സ്ഥലം സന്ദര്‍ശിക്കുന്നുണ്ടെങ്കിലും നടപടിമാത്രമെടുക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇഷ്ടിക നിര്‍മാണത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നല്ലേപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രക്ഷോഭം നടത്താന്‍ തയ്യാറെടുക്കുകയാണ് നാട്ടുകാര്‍.

---- facebook comment plugin here -----

Latest