Connect with us

Wayanad

ദേശീയ ഗെയിംസ്: ജില്ലയില്‍ ദീപശിഖാ റാലി നടത്തി

Published

|

Last Updated

കല്‍പ്പറ്റ: കേരളം ആഥിത്യമരുളുന്ന 35-ാമത് ദേശീയ ഗെയിംസിന് മുന്നോടിയായി സ്‌പോര്‍ട്‌സ് കൗണസിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ദീപശിഖാ റാലി, സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ എം ജോര്‍ജ് ഫഌഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വി ശശി സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ആരംഭിച്ച ദീപശിഖ മീനങ്ങാടിയില്‍ വെച്ച് സംസ്ഥാനത്തെ മികച്ച കായികാധ്യാപികാ അവാര്‍ഡ് കരസ്ഥമാക്കിയ കെ വി സുജാത ടീച്ചറുടെ നേതൃത്വത്തില്‍ കായിക താരങ്ങളുടെ അകമ്പടിയോടു കൂടി മീനങ്ങാടി ടൗണില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് മുട്ടിലിലെ സ്വീകരണ പരിപാടി മുട്ടില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബി ഫൈസലിന്റെയും കാക്കവയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപിക കെ പി വിജയയുടെയും നേതൃത്വത്തില്‍ മുട്ടില്‍ ടൗണില്‍ ദീപശിഖക്ക് സ്വീകരണം നല്‍കി.
മുട്ടിലിലെ സ്വീകരണത്തിന് ശേഷം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ എത്തിയ ദീപശിഖാ റാലിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് എം എല്‍ എ എം വി ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ അധ്യക്ഷന്‍ പി പി ആലി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ , ഹുസൂര്‍ ശിരസ്തദാര്‍ കൃഷ്ണന്‍കുട്ടി, ആര്‍ ടി ഒ. പിഎ സത്യന്‍, കൗണ്‍സിലര്‍ കെ പ്രകാശന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി അംഗങ്ങളായ ലൂക്കാ ഫ്രാന്‍സിസ്, എന്‍.സി. സാജിദ്, സെക്രട്ടറി കെ. അഷ്‌റഫ്, ജില്ലാ ടേബിള്‍ ടെന്നീസ് ട്രെയിനര്‍ ജേക്കബ് ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ പി സഫറുള്ള, പി കെ സുധീഷ്, പി കെ അയ്യൂബ്, കെ എം ബഷീര്‍, ജില്ലാ ത്രോബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹംസകോട്ടനാട്, ജി എം ജോണി വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടോണി ഫിലിപ്പ് സ്വാഗതവും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണ സമിതി അംഗം എ ഡി. ജോണ്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് എം എല്‍ എ ദീപശിഖാ റാലി ക്യാപ്റ്റനായ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സലീം കടവന് ദീപശിഖാ കൈമാറി കല്‍പ്പറ്റ നഗരത്തെ പ്രദക്ഷിണം വെച്ചു. തുടര്‍ന്ന് വൈത്തിരി ടൗണില്‍ എത്തിയ റാലിക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണന്‍കുട്ടി, ഉഷാകുമാരി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ എസ് രമേശന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ ജീപ്പ് ക്ലബ്ബിന്റെയും, റൈനോയുടെ നേതൃത്വത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഡ്രീം റൈഡേഴ്‌സിന്റെയും വാഹനങ്ങളുടെ അകമ്പടിയോടു കൂടി ജില്ലയില്‍ പര്യടനം നടത്തിയ ദീപശിഖാ റാലി കോഴിക്കോട് എത്തിച്ചേരുന്ന സംസ്ഥാന ദീപ ശിഖാറാലിയില്‍ വൈകുന്നേരത്തോടെ ലയിക്കും.