Connect with us

Kozhikode

കുഞ്ഞബ്ദുല്ലയുടെ കുടുംബത്തിന് രക്ഷയായത് അയല്‍ക്കാര്‍

Published

|

Last Updated

നാദാപുരം: എരിയുന്ന കനലില്‍ നിന്ന് ജീവന്‍തിരിച്ച് കിട്ടിയ ആശ്വാസം മാത്രമാണ് പാറക്കുന്നത്ത് കുഞ്ഞബാദുല്ലക്ക് മിച്ചമായുള്ളത്.
അക്രമികള്‍ വീട്ടുമുറ്റത്തെ ഇന്നോവ കാറാണ് ആദ്യം തീയിട്ടത്. മുഖം മൂടിയണിഞ്ഞാണ് അക്രമികള്‍ എത്തിയിരുന്നത്. അതിനാല്‍ അരാണ് അക്രമികളെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഭാര്യയേയും മക്കളേയും വീടിന്റെ മുകള്‍ നിലയിലെ മുറിയിലാക്കി വാതിലടച്ചു. തുടര്‍ന്ന് താഴത്തെ നിലയില്‍ തീയിടുകയായിരുന്നു. ഇതോടെ രക്ഷാമാര്‍ഗങ്ങള്‍ അടഞ്ഞു.
വീടിന്റെ താഴ്ഭാഗം പൂര്‍ണമായും കത്തിയെരിഞ്ഞു. അക്രമികള്‍ സ്ഥലം വിട്ടതോടെ മകന്റെ കരച്ചില്‍ കേട്ട അയല്‍ വാസികളും നാട്ടുകാരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Latest