Connect with us

Pathanamthitta

ഭരണരംഗം അഴിമതിമുക്തമാക്കണം: എസ് എസ് എഫ്

Published

|

Last Updated

പത്തനംതിട്ട: കേരളീയ സാമൂഹികാന്തരീക്ഷം അഴിമതി ആരോപണ പ്രത്യാരോപണങ്ങളില്‍ കലുഷിതമാകുന്നത് രാഷ്ട്രീയ രംഗത്തെ അപചയത്തെയാണ് സൂചിപ്പക്കന്നതെന്ന് എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. ബാര്‍ മാഫിയാ സംഘത്തിന് കീഴ്‌പ്പെടുന്നതിന് പകരം ജനപക്ഷ സമീപനമാണ് സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചത്. ഇടക്കിടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതി ചര്‍ച്ചകള്‍ സംസ്ഥാനത്തിന് ഒരു ഗുണവും ചെയ്യില്ല.
അഴിമതിയിലൂടെ ജീവിതം കളങ്കം തീര്‍ത്തവര്‍ ഭരണരംഗത്ത് നിന്ന് സ്വയം പിന്മാറുകയാണ് വേണ്ടത്. സര്‍ക്കാര്‍ ജനവിരുദ്ധ സമീപനങ്ങളുപേക്ഷിച്ച് ഭരണരംഗം സുതാര്യമാക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എം അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു.