Connect with us

Kozhikode

അന്തര്‍ദേശീയ അറബി സര്‍വകലാശാല: സര്‍ക്കാര്‍ നടപടി വേഗത്തിലാക്കണം - എസ് എം എ

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് അന്തര്‍ദേശീയ അറബി സര്‍വകലാശാല സ്ഥാപിക്കുന്നതിന് പഠന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സ്ഥിതിയില്‍ എത്രയും വേഗം പ്രാവര്‍ത്തികമാക്കാന്‍ കേരള സര്‍ക്കാര്‍ മുമ്പോട്ട് വരണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
നമ്മുടെ സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥ പോലും അറബ് രാജ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന സാഹചര്യത്തില്‍ അറബി പഠനത്തിന്റെ വ്യാപ്തി മനസ്സിലാക്കുകയും അത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാറും ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്.
ഒരു മതത്തിന്റെ ഔദ്യോഗിക ഭാഷ എന്നതിലുപരി അറബി പഠനം രാജ്യപുരോഗതിക്ക് കൂടി അവസരം സൃഷ്ടിക്കുമെന്ന് യോഗം ചൂണ്ടിക്കാണിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.
പ്രൊഫ. കെ എം എ റഹീം, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എം. അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു. ഇ. യഅ്ഖൂബ് ഫൈസി സ്വാഗതം പറഞ്ഞു.