Connect with us

National

ഒബാമക്കെതിരെ സി പി എം രാജ്യവ്യാപക പ്രതിഷേധത്തിന്

Published

|

Last Updated

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബരാക് ഒബാമുടെ സന്ദര്‍ശനത്തിനെതിരെ സി പി എം ദേശവ്യാപക പ്രതിഷേധത്തിന്. സ്വാര്‍ഥ താത്പര്യത്തിന് ഇന്ത്യയുടെ സാമ്പത്തിക, സുരക്ഷ, പ്രതിരോധ നയങ്ങളില്‍ മാറ്റംവരുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തികം, സുരക്ഷ, പ്രതിരോധം എന്നീ മേഖലകളില്‍ സമ്മര്‍ദം ചെലുത്തി മാറ്റം വരുത്താനുള്ള അജന്‍ഡയുമായാണ് ഒബാമ വരുന്നത്. അത്തരം സമ്മര്‍ദങ്ങള്‍ക്ക് വശംവദരാകരുത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അത്തരം സൂചനകളാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്. ആണവ ദുരന്തം ഉണ്ടായാല്‍ രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കാന്‍ നിര്‍മിച്ച നമ്മുടെ ആണവ ബാധ്യതാ നിയമത്തില്‍ മാറ്റം വരുത്താനും അവര്‍ക്ക് ലക്ഷ്യമുണ്ട്. പാര്‍ലിമെന്റില്‍ പാസ്സാക്കിയ നിയമങ്ങളെ മറികടക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം നിരവധി വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനെതിരെ ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നത്. കാരാട്ട് ചൂണ്ടിക്കാട്ടി. ഒബാമയുടെ സന്ദര്‍ശനത്തിനിടെ പ്രതിരോധം, വാണിജ്യ- വ്യവസായം, സാമ്പത്തികം തുടങ്ങി നിരവധി മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കാനും കരാറിലൊപ്പിടാനും സാധ്യതയുണ്ട്.

Latest