Connect with us

Kasargod

വീടിന്റെ ഓടിളക്കി എട്ടുപവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

Published

|

Last Updated

കുമ്പള: പട്ടാപകല്‍ വീടിന്റെ ഓടിളക്കി മാറ്റി എട്ടു പവന്‍ സ്വര്‍ണവും അരലക്ഷം രൂപയും കവര്‍ന്നു. കുമ്പള കഞ്ചിക്കട്ട മളിയിലെ ശ്രീധരന്റെ വീട്ടില്‍നിന്നാണ് പണവും ആഭരണവും കവര്‍ന്നത്.
കഴിഞ്ഞ ദിവസം രാവിലെ ശ്രീധരന്‍ ജോലിക്കും ഭാര്യ ധര്‍മസ്ഥലയിലേക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോയിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.
വീടിനോടു ചേര്‍ന്ന മരത്തിലൂടെ വീട്ടിനു മുകളില്‍ കയറിയ മോഷ്ടാവ് ഓടിളക്കി അകത്തു കയറിയാണ് മോഷണം നടത്തിയതെന്നു സംശയിക്കുന്നു. കുമ്പള അഡീ. എസ് ഐ. ഇ ജോണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പോലീസ് കേെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കുമ്പള, മഞ്ചേശ്വരം പരിസരപ്രദേശങ്ങളില്‍ ഈയിടെയായി കവര്‍ച്ചകള്‍ കൂടി വരികയാണ്. എന്നാല്‍, ചുരുക്കം ചില കേസുകളൊഴിച്ച് മിക്ക സംഭവങ്ങളിലേയും പ്രതികളെ കണ്ടെത്തുന്നതിനും കേസ് തെളിയിക്കുന്നതിനും പോലീസിന് ഇതുവരെയായി കഴിഞ്ഞിട്ടില്ല.

Latest