Connect with us

Kasargod

നായന്മാര്‍മൂല സ്‌കൂള്‍ പ്ലാറ്റിനംജൂബിലി ആഘോഷം 28ന് തുടങ്ങും

Published

|

Last Updated

കാസര്‍കോട്: നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും മദ്‌റസയുടേയും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ ഈമാസം 28 മുതല്‍ 31 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
28ന് മദ്രസയുടെ പ്ലാറ്റിനം ജൂബിലി നായന്മാര്‍മൂല ബദര്‍ ജുമാ മസ്ജിദിനടുത്തുള്ള മദ്രസാ പരിസരത്തും, ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി കാസര്‍കോട് കലക്ട്രേറ്റിന് സമീപമുള്ള സ്‌കൂള്‍ കാമ്പസിലും നടക്കും.
28ന് മദ്‌റസാ വാര്‍ഷികാഘോഷം ഖാസി പ്രൊഫ. ആലികുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. 29ന് സ്‌കൂള്‍ വാര്‍ഷികാഘോഷ ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി കെട്ടിട ശിലാസ്ഥാപനവും വ്യവസായ-ഐ ടി മന്ത്രി പി കെ കുഞ്ഞാലികുട്ടി നര്‍വഹിക്കും. ഐ ഡി എം ഐ ബ്ലോക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വഹിക്കും. നിയമസഭ, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എം എല്‍ എ സോവനീര്‍ പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കുട്ടികളുടെ പ്രാര്‍ത്ഥനാ ഹാളിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 31ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇ അഹ്മദ് എം പി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ വിശിഷ്ടാതിഥിയായിരിക്കും. അബുദാബി ബ്രിട്ടീഷ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ എച്ച് ഒ ഡി സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. മറ്റു പ്രമുഖരും വിവിധ പരിപാടികളിലായി സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സംഘാടക സമിതി ചെയര്‍മാന്‍ എന്‍ എ അബൂബക്കര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ എം അബ്ദുല്ല ഹാജി, ട്രഷറര്‍ പി ബി അഹ്മദ്, ജമാഅത്ത് സെക്രട്ടറി എ ബശീര്‍, പി ടി എ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ അബ്ദുറഹ്മാന്‍, പ്രോംഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ അബ്ദുല്ല കല്‍പക, ടി ഐ എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ടി പി മുഹമ്മദലി, പ്രഥമാധ്യാപിക ജി ലത, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി മൂസകുട്ടി, സ്റ്റാഫ് സെക്രട്ടറി സി കെ ജോണ്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വി പ്രശാന്ത് സംബന്ധിച്ചു.

Latest