Connect with us

Kasargod

സി എന്‍ ജഅ്ഫര്‍ സ്വാദിഖ് എസ് എസ് എഫ് സംസ്ഥാന നേതൃനിരയിലേക്ക്

Published

|

Last Updated

കാസര്‍കോട്: പത്തനംതിട്ടയില്‍ സമാപിച്ച എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം പുതിയ സംസ്ഥാന സാരഥികളെ തിരഞ്ഞെടുത്തു. എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖിനെ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു.
എസ് എസ് എഫ് രിഫാഈ നഗര്‍ യൂണിറ്റിലൂടെ സംഘടനാരംഗത്തേക്കു വന്ന സി എന്‍ ജഅ്ഫര്‍ പുത്തിഗെ പഞ്ചായത്ത്, കുമ്പള ഡിവിഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷം കാമ്പസ് സെക്രട്ടറിയായി ജില്ലാ ഘടകത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
സഅദിയ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ബിരുദ പഠനത്തിനു ശേഷം സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം നേടി. നിലവില്‍ സഅദിയ്യ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പലാണ്. എസ് വൈ എസ് മുന്‍ ജില്ലാ സെക്രട്ടറി സി എന്‍ അബ്ദുല്‍ഖാദര്‍ മാസ്റ്ററുടെ മകനാണ്.
ജില്ലയില്‍ നിന്നും മുന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവരും സംസ്ഥാന കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Latest