ഉക്രൈനില്‍ റഷ്യന്‍ വിമതരുടെ റോക്കറ്റാക്രമണത്തില്‍ 10 മരണം

Posted on: January 24, 2015 8:07 pm | Last updated: January 24, 2015 at 8:07 pm
SHARE

ukraine_map_650ഡോണെട്‌സ്‌ക്: ഉക്രൈനില്‍ റഷ്യന്‍ വിമതര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഉക്രൈന്‍ മാരിപോളിലെ ജനവാസ പ്രദേശത്താണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാല്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യന്‍ റിബലുകള്‍ പറഞ്ഞു. അടുത്തിടെ നടന്ന ഉക്രൈന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 24 വിമതര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ വിമത സേനയുടെ വ്യക്താവ് എഡ്വാര്‍ഡ് ബസുറിന്‍ പറഞ്ഞു.