Connect with us

Gulf

അബ്ദുല്ല രാജാവിന്റെ വിയോഗം: ശൈഖ് ഖലീഫ അനുശോചിച്ചു

Published

|

Last Updated

അബുദാബി: സഊദി രാജാവും ഇരുഗേഹങ്ങളുടെ കാവല്‍ക്കാരനുമായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്യാണത്തില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അനുശോചിച്ചു. സ്വര്‍ഗത്തില്‍ അല്ലാഹു അദ്ദേഹത്തിന് പ്രത്യേക സ്ഥാനം നല്‍കട്ടെ എന്ന് ശൈഖ് ഖലീഫ പ്രാര്‍ഥിച്ചു. മരണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി സഊദി ജനങ്ങളെയും ബന്ധുമിത്രാതികളെയും അറിയിച്ചു. പുതിയ ഭരണാധികാരി സല്‍മാനുബ്‌നു അബ്ദുല്‍ അസീസ് അല്‍ സഊദിന് രാഷ്ട്രത്തെ സേവിക്കുവാന്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും ശൈഖ് ഖലീഫ പറഞ്ഞു.
അബ്ദുല്ലാ രാജാവിന്റെ വിയോഗത്തോടെ അറബ് രാഷ്ട്രത്തിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെയാണെന്ന് അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ റാശിദ് അല്‍ മുഅല്ല, റാസല്‍ ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി പടിഞ്ഞാറന്‍ പ്രവിശ്യാ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരും അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Latest