Connect with us

Gulf

ദുബൈ മാരത്തോണ്‍: വനിതകളില്‍ ലെമി ബെര്‍ഹാനു ഹെയല്‍; പുരുഷന്‍മാരില്‍ മെഡേസ

Published

|

Last Updated

ദുബൈ: മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ കൂട്ടയോട്ടമായ ദുബൈ മാരത്തോണില്‍ വനിതാവിഭാഗത്തില്‍ എത്യപ്യയുടെ ലെമി ബെര്‍ഹാനു ഹെയില്‍ ഒന്നാം സ്ഥാനം നേടി. രണ്ട് മണിക്കൂര്‍ അഞ്ച് മിനിട്ട് 28 സെക്കന്റിലാണ് കഴിഞ്ഞ വര്‍ഷത്തെ ജേതാവായെ ലെലിസാദേസീസയെ പിന്തള്ളി ഒന്നാമത് എത്തിയത്. 14 സെക്കന്റിന്റെ വ്യത്യാസത്തിലാണ് ലെലിസാ രണ്ടാമതായത്. 14 സെക്കന്റിന്റെ വ്യത്യാസത്തില്‍ കംപട്രിയോട്ട് ദെര്‍ബി റോബി മെകാ മൂന്നാമതായി. പുരുഷന്മാരുടെ വിഭാഗത്തില്‍ എത്യോപ്യയുടെ തന്നെ ആസിലെ ഫെക് മെര്‍ഗിയ മെഡേസ ഒന്നാം സ്ഥാനത്തെത്തി.

ദുബൈ കിരീടാവകാശിയും ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു ദുബൈ മാരത്തോണ്‍. പതിനഞ്ചാം വര്‍ഷമാണിത്. ലോക താരങ്ങള്‍ ഉള്‍പ്പെടെ കാല്‍ ലക്ഷത്തോളം പേരാണ് മാരത്തോണില്‍ പങ്കെടുത്തത്. മദീനത്ത് ജുമൈറക്ക് എതിര്‍വശത്തുള്ള ഉമ്മു സുഖീം റോഡില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിച്ചത്. ഈ റോഡിന്റെ അവസാന ഭാഗത്തുള്ള പോലീസ് അക്കാദമി ഭാഗത്താണ് സമാപിച്ചത്.
വനിത-പുരുഷ ജേതാക്കള്‍ക്ക് രണ്ട് ലക്ഷം ഡോളര്‍ വീതമാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 80,000, മൂന്നാം സ്ഥാനക്കാര്‍ക്ക് 40,000 ഡോളര്‍ എന്നിങ്ങനെ സമ്മാനം ലഭിക്കും. ആദ്യത്തെ പത്ത് സ്ഥാനക്കാര്‍ക്കും സമ്മാനത്തുകയുണ്ട്. 8,000 ഡോളറാണ് സമ്മാനം. മാരത്തോണില്‍ വിജയം നേടിയവരിലധികവും എത്യോപ്യക്കാരാണ്.