Connect with us

Gulf

ഏഴ് ദിവസം ഏഴ് മാരത്തോണ്‍; അമേരിക്കന്‍ സ്വദേശി ശ്രദ്ധേയനായി

Published

|

Last Updated

ദുബൈ: ഏഴ് ഉപഭൂഖണ്ഡത്തിലൂടെ സഞ്ചരിച്ച് ഏഴ് ദിവസം കൊണ്ട് ഏഴു മാരത്തോണില്‍ പങ്കെടുക്കുന്ന അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശി ദര്‍ബിന്റെ ഓട്ടം ശ്രദ്ധേയമാകുന്നു.
31 വയസുള്ള ദര്‍ബിന്‍ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിച്ച സിഡ്‌നി മാരത്തോണില്‍ പങ്കെടുത്ത ഏക അമേരിക്കന്‍ സ്വദേശിയാണ്.
ഏഴ് മാരത്തോണില്‍ പങ്കെടുക്കുമെന്ന വാശിയോടെ ആറാമത്തെ മാരത്തോണിലാണ് ഇന്നലെ ദുബൈയില്‍ പങ്കെടുത്തത്.
കഴിഞ്ഞ 48 മണിക്കൂറില്‍ ഒമ്പത് മണിക്കൂര്‍ ഉറങ്ങി മൂന്ന് മാരത്തോണില്‍ പങ്കെടുത്തതായി ദര്‍ബിന്‍ പറഞ്ഞു. ബാക്കിയുള്ള സമയങ്ങളില്‍ മാരത്തോണില്‍ പങ്കെടുക്കുന്നതിന് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനങ്ങളിലും ഹോട്ടലുകളിലും നഗരങ്ങളിലുമാണ് ചെലവഴിച്ചത്.
24 മണിക്കൂറിനുള്ളില്‍ രണ്ട് മാരത്തോണില്‍ പങ്കെടുത്തു. ഏറ്റവും ബുദ്ധിമുട്ടേറിയത് മൊറോക്കോ മാരത്തോണാണ്. ഇതുവരെ അന്റാര്‍ട്ടിക്ക, ചിലി, മെയമി, മാഡ്രിഡ്, മൊറോക്കോ, ദുബൈ എന്നീ മാരത്തോണില്‍ പങ്കെടുത്ത് 26.2 മൈല്‍ മുന്നേറിയതായും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷം മുമ്പ് ഒരു വലിയ വെല്ലുവിളിയുടെ ഭാഗമായാണ് മാരത്തോണില്‍ പങ്കെടുക്കുവാന്‍ കാരണം. ഏകദേശം 37,000 യു എസ് ഡോളറാണ് ഇതിന് വേണ്ടി ചെലവഴിക്കുന്നത്.
ദുബൈ ഹെല്‍ത് അതോറിറ്റി, എക്‌സ്പ്രസ് മണി തുടങ്ങിയ സ്ഥാപനങ്ങളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. ഡി എച്ച് എയുടെ 1,500 ജീവനക്കാര്‍ പങ്കെടുത്തുവെന്ന് ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഈസാ അല്‍ മൈദൂര്‍ അറിയിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest