Connect with us

Kerala

ബാര്‍ കോഴയാരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് കെ എം മാണി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴയാരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് ധനമന്ത്രി കെ എം മാണി. ആരോപണമുന്നയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തെളിവ് നല്‍കാന്‍ ആരും മുന്നോട്ട് വന്നിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും അതില്‍ പിടിച്ച് ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു.

ബാര്‍ കോഴ കേരള കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന് പി സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി.